NewsMovieEntertainment

ലാലേട്ടൻ 3 ഗെറ്റപ്പുകളിൽ; തരംഗമായി പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പട്ടാളചിത്രം 1971 ബിയോണ്ട് ദ ബോർഡേഴ്സിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.

ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും മോഹന്‍ലാല്‍ എത്തുക. മേജർ മഹാദേവന് പുറമെ അദ്ദേഹത്തിന്റെ അച്ഛൻ മേജർ സഹദേവന്റെ ചെറുപ്പകാലവും വാർദ്ധക്യകാലവും മോഹൻലാൽ കൈകാര്യം ചെയ്യുന്നു. ഈ മൂന്ന് ലുക്കുമുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

1971 ലെ ഇന്ത്യ – പാക് യുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അല്ലു സിരിഷ് , അരുണോദയ് സിംഗ് , ആശ ശരത്ത് , രൺജി പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 7 ന് തിയേറ്ററുകളിലെത്തും. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും പതിഞ്ചു മിനിറ്റുമാണ്.

റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close