പുരസ്കാര നിറവിൽ മലയാളം; സുരഭി നടി; അക്ഷയ് കുമാർ നടൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുരസ്കാര നിറവിൽ മലയാളം; സുരഭി നടി; അക്ഷയ് കുമാർ നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2017, 01:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മലയാളസിനിമയ്‌ക്ക് തിളക്കമേകി അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരം. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി ദേശീയ തലത്തിൽ മികച്ച നടിയായപ്പോൾ, മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രമുൾപ്പെടെ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി.

പുലിമുരുകനിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി പുരസ്കാരം പീറ്റർ ഹെയ്നും, കാട് പൂക്കുന്ന നേരത്തിലൂടെ ശബ്ദസംവിധായകനുള്ള പുരസ്കാരം ജയദേവനും മലയാളത്തിന് സമ്മാനിച്ചു. റുസ്തത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറാണ് മികച്ച നടൻ. മോഹൻലാലിന് പ്രത്യേക ജൂറി പരാമർശമുണ്ട്.

സംവിധായകൻ പ്രിയദ‍ർശന്‍റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയസമിതിയാണ് പുരസ്കാരപ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച ചിത്രമായി മറാഠി സിനിമ കാസവിനെ തെരഞ്ഞെടുത്തു. റുസ്തത്തിലെ അഭിനയത്തിന് അക്ഷയ് കുമാറാണ് മികച്ച നടൻ. സംസ്ഥാനതലത്തിൽ സഹനടിക്കുള്ള പുരസ്കാരം നേടിയ സുരഭി ദേശീയ തലത്തിൽ മികച്ച നടിയായപ്പോൾ അത് മലയാളത്തിന് പത്തരമാറ്റ് നേട്ടമായി.

മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരൻ സ്വന്തമാക്കി. പ്രാദേശിക വിഭാഗത്തിലെ പുരസ്കാരവും മഹേഷിന്‍റെ പ്രതികാരത്തിനാണ്. ഡോ ബിജു വിന്‍റെ കാട് പൂക്കുന്ന നേരത്തിന് മികച്ച ശബ്ദ സംവിധായകനുള്ള പുരസ്കാരം സ്വന്തമായപ്പോൾ സംഘട്ടന സംവിധായകനായി പീറ്റർ ഹെയ്ൻ പുലിമുരുകന് തിളക്കമേറ്റി.

കുഞ്ഞു ദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി ആദിഷ് പ്രവീണും മലയാളത്തിന് അഭിമാനമായി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗ്യാരേജ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം.

ബോളിവുഡ് ചിത്രം പിങ്കാണ് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. മികച്ച സിനിമ സൗഹൃദസംസ്ഥാനം ഉത്ത‍ർപ്രദേശാണ്. ജാർഖണ്ഡിന് പ്രത്യേക പരാമർശമുണ്ട്. മലയാളിയായ സൗമ്യാ സദാനന്ദൻ സംവിധാനം ചെയ്ത ചെമ്പൈ മൈ ഡിസ്കവറി ഓഫ് ലജൻഡ് മികച്ച ഡോക്യുമെന്‍ററിയായി. മുന്നൂറോളം ചിത്രങ്ങളിൽ നിന്നാണ് പുരസ്കാര നിർണ്ണയം നടത്തിയതെന്ന് ജൂറി ചെയ‍ർമാൻ അറിയിച്ചു.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies