NewsMovieEntertainment

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

കണ്ണൂർ: പ്രമുഖ നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്തിന്റെയും മകള്‍ അര്‍പ്പിതയാണ് വധു.

ഇന്ന് രാവിലെ 11.45നും 12.15നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ വാസവ കഫ് ഹൗസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. പിതാവ് ശ്രീനിവാസന്‍, അമ്മ വിമല, ജ്യേഷ്ഠനും ചലച്ചിത്രതാരവുമായ വിനീത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്.

ലാല്‍ ജോസ്, സത്യന്‍ അന്തിക്കാട്, പി.വി.ഗംഗാധരന്‍, അജു വര്‍ഗീസ്, ധീരജ് മാധവന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ ചലച്ചിത്രമേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close