തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പരാമര്‍ശം നടത്തിയ കോളേജ് വിദ്യാര്‍ത്ഥി അഖില്‍ കൃഷ്ണയെ തൊടുപുഴ പൊലീസ് വീട്ടില്‍ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോകുകയായിരുന്നെന്നും മകനെ പിടിച്ചുകൊണ്ടു പോകുന്നത് എന്തിനാണെന്ന് ചോദിക്കാന്‍ ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ തളളിയിട്ടെന്നും അഖിലിന്റെ അമ്മ മിനി ജനം ടിവിയോട് പറഞ്ഞു. തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്റെ നിര്‍ദ്ദേശപ്രകാരം വെളളിയാഴ്ച വൈകിട്ടാണ് അഖിലിന്റെ അറസ്റ്റ് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഇന്നലെ വൈകിട്ടോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ അഖില്‍ കൃഷ്ണയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെ മിനിറ്റുകള്‍ക്കകം തന്നെ പോസ്റ്റ് നീക്കം ചെയ്തിട്ടും രാഷ്ട്രീയ പകപോക്കലിന്റെ കൂടി ഭാഗമായാണ് പൊലീസിന്റെ ഇത്തരത്തിലുളള നടപടിയെന്നും ആരോപണം ഉണ്ട്.
രാഷ്ട്രീയ ഇടപെടലിലൂടെ നടന്ന പൊലീസ് ഗുണ്ടായിസമാണ് അഖിലിനുനേരെ ഉണ്ടായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.