ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഗാനഗന്ധർവൻ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് . മോദിയെ രാഷ്ട്രത്തിന് നൽകിയത് ഈശ്വരനാണെന്ന് വിജയ് യേശുദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന് ശേഷമാണ് വിജയ് യേശുദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പദ്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയതായിരുന്നു യേശുദാസ് .