ന്യൂഡൽഹി: വിവിഐപി സംസ്കാരം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ചുവന്ന ബീക്കൺ ലൈറ്റുകൾ നിരോധിച്ചു. കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിരോധനം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം എമർജൻസി വാഹനങ്ങൾക്ക് നീല നിറത്തിലുള്ള ബീക്കൺ ലൈറ്റുൾ ഉപയോഗിക്കാം. ആംബുലൻസ്, അഗ്നിശമസേന, പോലീസ് എന്നിവയ്ക്കണ് നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാനാവുക.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, അടക്കമുള്ളവർക്കും നിരോധനം ബാധകമാകും.
ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി തന്റെ വാഹനത്തിൽ നിന്ന് ബീക്കൺ ലൈറ്റ് നീക്കം ചെയ്തു.