വില്ലനിൽ നിന്നും പ്രണയനായകൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വില്ലനിൽ നിന്നും പ്രണയനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2017, 01:28 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ പ്രണയത്തിന് പുതുഭാവുകത്വം പകർന്ന അപൂർവ്വം നടന്മാരിലൊരാളായിരുന്നു വിനോദ് ഖന്ന. വില്ലനായെത്തി പ്രണയനായകനായി പ്രേക്ഷകമനസിൽ ഇടംനേടിയ താരം സിനിമയ്‌ക്ക് പുറത്തും ആരാധകരെ കൂട്ടി. തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വലിയ ഭൂരിപക്ഷം നൽകിയാണ് ആരാധകർ ആ പ്രതിഭയോടുള്ള സ്നേഹം അറിയിച്ചത്.

വില്ലനായെത്തി ഒടുവിൽ നായകവേഷത്തിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ അപൂർവ്വം വ്യക്തിത്വങ്ങളിലാരാളായിരുന്നു വിനോദ് ഖന്ന. പ്രതിരൂപവേഷങ്ങളിലും ആ നിഷ്കളങ്ക മുഖവും തെളിമയാർന്ന ചിരിയും ആരാധകരുടെ മനസുകവർന്നു. മൻ കാ മീത്ത് എന്ന ആദ്യചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയപ്പോൾതന്നെ ആ പ്രതിഭയുടെ തിളക്കം സിനിമാലോകം തിരച്ചറി‍‍ഞ്ഞു. പതിയെ നായകതുല്യ വേഷങ്ങളിലേക്ക്. 71 ൽ ഇറങ്ങിയ ഹം തും ഓർ ഹോയിലെ നായകവേഷം വിനോദ് ഖന്നയ്‌ക്ക് സ്വന്തമായൊരിരിപ്പിടം തീർത്തു ബോളിവുഡിൽ.

പിന്നീടങ്ങോട്ട് നിരവധി ചിത്ര‍ങ്ങൾ. മേരേ അപ്നേ, മേരേ ഗാവോം മേരാ ദേശ്, ഗദ്ദാർ, ജയിൽ യാത്ര, അമർ അക്ബർ ആന്‍റണി, രാജ് പുത് തുടങ്ങി മറക്കാൻ കഴിയാത്ത നിരവധി ചിത്രങ്ങൾ.

ഒടുവിൽ 82 ൽ അഞ്ച് വർഷത്തേക്ക് പൂർണ്ണമായൊരു പിന്മാറ്റം. വേറിട്ട കഥാപാത്രങ്ങളുമായി വീണ്ടും മടങ്ങിവന്നപ്പോഴു ആരാധകർ പ്രതിഭയെ ഏറ്റെടുത്തു. 97 ൽ ബിജെപിയിൽ ചേർന്നതോടെ സജീവരാഷ്‌ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട്.

അപ്പോഴും ജനപിന്തുണയിൽ മുന്നിൽ. നിരവധി തവണ ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക്. കൈവച്ച മേഖലകളിലെല്ലാം കരുത്തുതെളിയിച്ച പ്രതിഭയുടെ വിയോഗത്തിന്‍റെ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല ഇന്ത്യൻ സിനിമാലോകം.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies