NewsMovieEntertainment

ചരിത്രം തിരുത്തി വീണ്ടും ബാഹുബലി

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം തീയറ്ററുകൾ കീഴടക്കുമെന്ന് ഉറപ്പായിരിക്കുന്നു . ആദ്യ ഷോ കഴിഞ്ഞിറങ്ങുന്നവർ അതി ഗംഭീരമെന്ന് ഒരേസ്വരത്തിൽ പറയുന്നു . അമരേന്ദ്ര – മഹേന്ദ്ര ബാഹുബലിമാർ പ്രേക്ഷകരെ കീഴടക്കിയെന്ന് നൂറു ശതമാനം ഉറപ്പിക്കാം.

പ്രേക്ഷകരെ ത്രസിപ്പിച്ച ആദ്യ ഭാഗത്തിന് തുടർച്ച ഒരുക്കുക എന്ന ശ്രമകരമായ ജോലിയാണ് അനായാസേന രാജമൗലി പ്രാവർത്തികമാക്കിയത് . സാധാരണയായി ഏത് ചിത്രത്തിന്റെയും രണ്ടാം ഭാഗമിറങ്ങുമ്പോൾ ആദ്യത്തേതാണ് മികച്ചത് എന്നൊരു അഭിപ്രായം ഉയരുന്നത് സ്വാഭാവികമാണ് . ഈ ചരിത്രമാണ് ബാഹുബലിയുടെ തുടർച്ച തിരുത്തിയിരിക്കുന്നത്.

പ്രഭാസും സത്യരാജും അനുഷ്കര്യും ദഗ്ഗുപതിയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം .  ഒരു ബ്രഹ്മാണ്ഡ ഫീൽ തന്നെ രാജമൗലി ഒരുക്കിയെന്ന് തന്നെയാണ് അവർ ഒരേസ്വരത്തിൽ പറയുന്നത് . ഇന്ത്യയിൽ മാത്രം ആകെ 6500 ഓളം തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത് . ഒരു ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുൻപ് തന്നെ വിറ്റുപോയിരുന്നു

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close