തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കുകൂടി നീട്ടി. അവധി അപേക്ഷ സർക്കാരിന് കൈമാറി. ഒരു മാസത്തെ നിർബന്ധിത അവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയത്.
വിജിലൻസ് ഡയറക്ടർക്കെതിരെ ഹൈക്കോടതി തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്ന ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലൻസ് ഡയറക്ടറുടെ താത്കാലിക ചുമതല.