ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ കാണാതായ തിരുവാഭരണം കിട്ടിയത്.
കഴിഞ്ഞമാസം ഇരുപതിനായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവാഭരണം കാണാതായത്. വിഷു ആഘോഷത്തിന് ശേഷം തിരിച്ച് വെക്കുന്നതിനിടയിലാണ് തിരുവാഭരണത്തിലെ സ്വർണ്ണം പതക്കം കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ തെരച്ചിലിനിടെ രണ്ട് തവണ കാണിക്ക വഞ്ചി തുറന്ന് പരിശോധിച്ചിരുന്നു.