NewsMovieEntertainment

നക്ഷത്ര ഇന്ദ്രജിത്ത് ടിയാനിലൂടെ വെള്ളിത്തിരയിലേക്ക്

സിനിമാ കുടുംബത്തിൽ നിന്ന് ഒരു കുഞ്ഞുതാരം കൂടി മലയാളം സിനിമാലോകത്തേക്ക് ചുവടുവെക്കുന്നു. നടൻ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത്താണ് ടിയാനിലൂടെ വെളളിത്തിരയിലേക്ക് ചുവടുവെക്കുന്നത്.

ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകൾ ആര്യയായാണ് നക്ഷത്ര അഭിനയിക്കുന്നത്. ഇന്ദ്രജിത്തും പ്രിഥ്വിരാജും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘എന്റെ ഇളയമകൾ നക്ഷത്ര ടിയാൻ-ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്. ഒരു നടൻ എന്ന നിലയ്‌ക്ക്, ഈ പുതിയ അനുഭവം എനിക്കും മകൾക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.’

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close