കൊച്ചി: പുതുവൈപ്പില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
പുതുവൈപ്പ് ഐഒസി സമരക്കാരെ അടിച്ചമര്‍ത്തിയ ഡി.സി.പി ചന്ദ്രയെ സസ്പന്റെ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തു നല്കി. പ്രദേശത്ത് പോലീസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
അതേ സമയം പോലീസ് അതിക്രമത്തിനെതിരെ സി.പി.ഐയും രംഗത്തെത്തി.
സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവാണ് പോലീസിനെതിരെ രംഗത്തെത്തിയത്.സമരക്കാരെ തല്ലിച്ചതച്ചതിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയാണ്. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്ന് പിണറായി വിജയന് പറഞ്ഞിരുന്നെന്നും, പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണമെന്നും രാജു പറഞ്ഞു.
പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.