വൈക്കം: സംസ്ഥാനമൊട്ടാകെ പനിച്ചുപൊള്ളുമ്പോള്‍ രോഗികളെ ദുരിതത്തിലാക്കി കോട്ടയം വൈക്കം താലൂക്ക് ആശുപത്രി. അടിസ്ഥാന സൗകര്യമില്ലാത്താതിനു പുറമേ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും കാരണം രോഗികള്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ജീവനക്കാരുടെ കുറവുമൂലം ഒപി ടിക്കറ്റ് എടുക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ഡോക്ടറെ കാണാനും ഇതേ കാത്തിരിപ്പു തന്നെ. ഒടുവില്‍ മരുന്ന് വാങ്ങാനെത്തുമ്പോള്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ അഭാവം കാരണം അവിടെയും നീണ്ട കാത്തിരിപ്പാണ്. മരുവന്നു വാങ്ങി കഴിയുമ്പൊഴേക്കും ദിവസം ഒന്ന് പിന്നിടും.
ക്യൂവില്‍ നിന്ന് രോഗികള്‍ തലകറങ്ങി വീഴുന്നതും നിത്യസംഭവമാണ്.
ദിവസം ആയിരത്തിയഞ്ഞൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു ശോചനാലയം മാത്രമാണുള്ളത്. ഭാക്കിയുളള നാലെണ്ണം ഉപയോഗശൂന്യമാണ്. പനി പടരുമ്പോഴും ആശുപത്രിക്ക് ചുറ്റും മാലിന്യക്കൂമ്പാരം നിറങ്ങിരിക്കുന്നു. ആശുപത്രിക്കകത്തും പുറത്തും വേണ്ടരീതിയിലുള്ള ശുചീകരണം പോലും നടക്കുന്നില്ല.
ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാതായിട്ട് രണ്ടര വര്‍ഷമായി. ഗൈനോക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് ഇപ്പോള്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത്.