കണ്ണൂര്‍: എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ഫലം ചോര്‍ന്നതായി പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്കി.
ഇന്നലെ വൈകിട്ടുതന്നെ സംസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയില്‍ മെഡിക്കല്‍ കോളജിനു വന്‍ വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.