മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിനെ ശിവസേന പിന്തുണയ്ക്കും. മുംബൈയിൽ ചേർന്ന യോഗമാണ് കോവിന്ദിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് നേതാവായ കോവിന്ദ് രണ്ടു വട്ടം രാജ്യസഭ എം പിയും സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു .
1998 മുതൽ 2002 വരെ ബിജെപി എസ്.സി എസ്.ടി മോർച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഇന്നലെ കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.