തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
തലസ്ഥാനത്തെ സര്‍വ്വകക്ഷിയോഗത്തിന് പുറമേ മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും യോഗം ചേരും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ പങ്കെടുക്കുന്ന യോഗവും ഇന്ന് നടക്കും.
ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമെടുത്തത്. മന്ത്രിസഭായോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം (കടകംപള്ളി സുരേന്ദ്രന്), കൊല്ലം (മേഴ്സിക്കുട്ടിയമ്മ), പത്തനംതിട്ട (മാത്യു ടി. തോമസ്) , ആലപ്പുഴ (ജി.സുധാകരന്), കോട്ടയം (കെ.രാജു), ഇടുക്കി (എം.എം.മണി), എറണാകുളം (തോമസ് ഐസക്), തൃശ്ശൂര്‍ (എ.സി.മൊയ്തീന്), പാലക്കാട് (എ.കെ.ബാലന്), മലപ്പുറം (കെ.ടി.ജലീല്‍), കോഴിക്കോട് (കെ.കെ.ശൈലജ) വയനാട് (വി.എസ്.സുനില്‍കമാര്‍) കണ്ണൂര്‍ (കടന്നപ്പള്ളി രാമചന്ദ്രന്) കാസര്‍കോട് (ഇ.ചന്ദ്രശേഖരന്) എന്നിവര്‍ക്കാണ് ചുമതല.