കോഴിക്കോട്: കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത കേസില്‍ ചെമ്പനോട് അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ സിലീഷ് തോമസ് പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രി പേരാമ്പ്ര സിഐയ്ക്ക് മുന്‍പാകെയായിരുന്നു കീഴടങ്ങല്‍. ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ സിലീഷിനെതിരെ പോലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസിനെ(ജോയ്) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസര്‍ കെ.എ.സണ്ണിയെയും സിലീഷിനെയും കലക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.