കൊതുകിനെ കൊല്ലാം ഓവീട്രാപ്പിലൂടെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൊതുകിനെ കൊല്ലാം ഓവീട്രാപ്പിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2017, 10:52 pm IST
FacebookTwitterWhatsAppTelegram

പനിക്കാലം തകർത്ത് പെയ്യുമ്പോൾ മുന്നൂറോളം പേരാണ് കേരളത്തിൽ പനി ബാധിച്ച് മരിച്ചത് .കൊതുകുകളാണ് ഇതിന്റെ പ്രധാനകാരണക്കാർ . കാര്യം കൈവിട്ട് പോയതോടെ സർക്കാരും ജന പ്രതിനിധികളും കൊതുകിനെ കൊല്ലൂ എന്ന നിലവിളിയുമായി രംഗത്തെത്തി തുടങ്ങി . എന്തായാലും കൊതുകിനെ കൊല്ലാൻ ഫലപ്രദമായ ഒരുപകരണത്തെയാണ് നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത്. ഓവീട്രാപ്പ്.

ഓവീട്രാപ്പിനു പിന്നിലെ ശാസ്ത്രീയത ആദ്യം പറയാം. പെൺ കൊതുകുകൾ നിരന്തരം മുട്ടയിടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ്. അവയുടെ പ്രത്യത്പാദനം അവ കുടിക്കുന്ന രക്തത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ലഭിക്കുന്ന രക്തത്തിന്റെ അളവനുസരിച്ച് നൂറു മുതൽ ഇരുനൂറു വരെ മുട്ടകളാണ് അവ ഇടുക. അഞ്ചു തവണ വരെ ഇങ്ങനെ മുട്ടയിടാൻ ഒരു പെൺ കൊതുകിനു സാധിക്കും.

ഇവ മുട്ടയിടുന്നത് വെള്ളം കെട്ടിക്കിടക്കുന്ന മരക്കുറ്റികൾ, പ്ലാസ്റ്റിക് പാട്ടകൾ, ടയറുകൾ തുടങ്ങി എന്തിനും തൊട്ടടുത്താവാം. ഇവയുടെ മുട്ടകൾ ഒരു വർഷം വരെ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു. മഴ ലഭിച്ചാൽ ഉടനെ ഇവ വിരിഞ്ഞു ലാർവകൾ വെള്ളത്തിലേക്ക് എത്തുന്നു. ഡെങ്കു പരത്തുന്ന ഈഡിസ്‌ പെൺ കൊതുകുകൾ ഒരൊറ്റ ഇടത്ത് മുട്ടകൾ ഇടുന്നതിനു പകരം പറ്റിയ ഒന്നിലേറെ സ്ഥലങ്ങളിൽ മുട്ടകൾ ഇടുന്നു.

ഓവീട്രാപ് ഈഡിസിന്റെ ഈ സ്വഭാവമാണ് ഉപയോഗിക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ബക്കറ്റ്, വലിയ കുപ്പികൾ, പൈപ്പുകൾ അങ്ങനെ എന്തും ഉപയോഗിക്കാം. കറുത്ത നിറത്തിലുള്ളത് ആവുന്നത് ഉചിതം. ബക്കറ്റിന്റെ മുകൾ ഭാഗത്തിന് അൽപ്പം താഴെയായി ഒരു സുഷിരമിടുക. അതിൽ നെറ്റ്, തുണി അങ്ങനെ എന്തെങ്കിലും ഒട്ടിച്ച് അതിലൂടെ ലാർവക്കോ കൊതുകിനോ രക്ഷപെടാനുള്ള മാർഗം ഇല്ലാതാക്കുക.

ശേഷം ഒരു മെഷ്, നെറ്റ് തുടങ്ങിയ എന്തെങ്കിലും മുകളിൽ സുഷിരത്തിന്റെ തൊട്ടുമുകളിൽ വരത്തക്കവണ്ണം സൂക്ഷിക്കുക. വെള്ളം നെറ്റിന്റെ മുകളിലേക്ക് എത്താതിരിക്കാനാണ് സുഷിരം. ഇനി ഇതിൽ വെള്ളം നിറക്കുക, കുളത്തിലെയോ അല്ലെങ്കിൽ മറ്റെവിടേയെങ്കിലുമോ കെട്ടിക്കിടക്കുന്ന വെള്ളമാണ് ഏറ്റവും നല്ലത്. വെള്ളം നിറഞ്ഞു മെഷിനു തൊട്ടു താഴെ വരെ വന്നു നിൽക്കും. നമ്മുടെ ഓവീട്രാപ് റെഡി.

ഒരു ഓവീട്രാപ് കൊണ്ട് മാത്രം നിയന്ത്രണം സാധിക്കില്ല. ഈഡിസ് ഒരൊറ്റ സ്രോതസ്സിൽ മാത്രം മുട്ടയിട്ടില്ല എന്നതാണ് കാരണം. കുറെ ഏറെ ഓവീട്രാപ്പുകൾ അൽപ്പം അകലത്തിൽ സജ്ജീകരിക്കുക. മെഷിനു തൊട്ടടുത്ത് വെള്ളമുള്ളതു കാരണം കൊതുകുകൾ അതിലേക്ക് ആകൃഷ്ടരാകുകയും മെഷിൽ മുട്ടയിടുകയും ചെയ്യും. മുട്ട വിരിഞ്ഞു വെള്ളത്തിലേക്ക് ഇറങ്ങുന്ന ലാർവക്ക് പക്ഷെ കൊതുകായി ഒരിക്കലും പുറത്തിറങ്ങാൻ സാധിക്കില്ല. വേണമെങ്കിൽ ഒരൽപം കൊതുകു നാശിനി ഈ വെള്ളത്തിൽ ചേർക്കാം.

കൊതുകിനു മുട്ടയിടാൻ സാധിക്കുന്ന എല്ലാ സ്രോതസ്സുകളും ഇല്ലാതാക്കുകയാണ് ആദ്യ പടി. അതിനു ശേഷം ഓവീട്രാപ്പുകൾ പുരയിടത്തിൽ പലയിടത്തായി തൂക്കി ഇടുക. കൊതുകിന്റെ എണ്ണത്തിൽ താമസിയാതെ ഇടിവുണ്ടാകുന്നത് കാണാം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies