ന്യൂഡല്‍ഹി: കളളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ വിജയം കാണുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ പണം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2016ല്‍ ഇത് 4,500 കോടി രൂപയായി (66.7 കോടി സ്വിസ് ഫ്രാങ്ക്) കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2016ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്കിലെ നിക്ഷേപത്തില്‍ 45 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നിക്ഷേപത്തില്‍ റക്കോര്‍ഡ് കുറവാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
37.7 കോടി കോടി സ്വിസ് ഫ്രാങ്കിന്റേത് ഇടപാടുകാരുടെ നിക്ഷേപമാണ്. 9.8 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം മറ്റു ബാങ്കുകള്‍ വഴിയും നടത്തിയിട്ടുണ്ട്. മറ്റു നിക്ഷേപമായി 19 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം വേറെയുമുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി നിക്ഷേപം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2006ല്‍ 23,000 കോടി രൂപ (640 കോടി സ്വിസ് ഫ്രാങ്ക്) ഇന്ത്യക്കാരുടെ ആകെ നിക്ഷേപം.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുമുതല്‍ കളളപ്പണത്തിനെതിരെ ശക്തമായ നടപടികളാണ് കൈക്കൊളളുന്നത്.