കോഴിക്കോട്: സംസ്ഥാനത്തിന് ജിഎസ്ടി തള്ളിക്കളയാനാവില്ലെന്ന് മന്ത്രി ജി.സുധാകരന്. ധനമന്ത്രി തോമസ് ഐസക്ക് ഇത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. സിനിമാക്കാരുടെ ഉളളുകള്ളികള്‍ പുറത്തുവരികയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചരക്കുസേവന നികുതി സംബന്ധിച്ച് തള്ളാനും കൊള്ളാനും സാധിക്കാത്ത നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍. ഗുണവും ദോഷവും കലര്‍ന്ന രണ്ടുവശങ്ങള്‍ ഇതിനുണ്ടെന്നും നല്ലതാണെന്ന നിലപാടാണ് മന്ത്രി തോമസ് ഐസക്കിനുള്ളതെന്നും ജി.സുധാകരന് പറഞ്ഞു.
എന്നാല്‍ സിനിമാക്കാരെ സംബന്ധിച്ച് ഒറ്റ നിലപാടായിരുന്നു മന്ത്രിക്ക്. അവരൊന്നും സാധാരണകലാകാരന്മാരല്ല, അവരുടെ ഉള്ളുകള്ളികള്‍ പുറത്തുവരാനിരിക്കുന്നതെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എംവിആര്‍ ക്യാന്‍സര്‍ സെന്ററിലെ പെറ്റ് സിടി സ്കാന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.