NewsColumns

ആ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുകയല്ല

അനുരാഗ്    


 ആ ഇരിപ്പിടം  ഒഴിഞ്ഞ് കിടക്കുകയല്ല കമ്മ്യൂണിസത്തിന്റെ  അർത്ഥശൂന്യതകൾ കൊണ്ട്  അത്  നിറഞ്ഞിരിക്കുകയാണ്  .

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ. അഭിപ്രായസ്വാതന്ത്രത്തിന്റെയും ,ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ശൂന്യതകൾ കൊണ്ട് അത് നിറഞ്ഞിരിക്കുകയാണ് .വിശ്വ പ്രസിദ്ധ ചൈനീസ് സാഹിത്യകാരനും ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ലിയു സിയാബോയുടെ

നോബൽ പുരസ്കാര വേളയിലെ ഇരിപ്പിടമായിരുന്നു അത്.  തടവറയിലടച്ച അദ്ദേഹത്തെ പുരസ്കാരം വാങ്ങാൻ പോലും  ചൈന അനുവദിച്ചിരുന്നില്ല.
കമ്മ്യൂണിസ്റ്റുകൾ എന്ന പുതിയ അധികാര വർഗ്ഗത്തിന്റെ അഴിമതി സകല സീമകളും ലംഘിച്ചപ്പോളാണ് 1989  ജൂൺ മാസത്തിൽ ചൈനയിലെ    ടിയാനന്മെൻ ചത്വരത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. ദയയും ദാക്ഷിണ്യവും നൽകാതെ വെടിയുതിർത്തും പാറ്റൺ ടാങ്കുകൾ കയറ്റിയിറക്കിയും ആയിരങ്ങളുടെ മൃതശരീരത്തിന് മുകളിൽ അന്ന് സർക്കാർ ചുവന്ന കൊടിനാട്ടി.
ലിയു സിയാബോയും യും സുഹൃത്തും ക്രിയാത്മകമായി ഇടപെട്ടില്ലായിരുന്നു എങ്കിൽ  മരണസംഖ്യ വീണ്ടും ഉയർന്നേനെ . സ്ക്വയറിൽ നിന്നും പുറത്ത്
കടക്കാനുള്ള വഴിയൊരുക്കിയാണ് അവർ വിദ്യാർത്ഥികളെ സഹായിച്ചത്.അന്ന് തൊട്ട്  ലിയു സിയാബോ സർക്കാരിന്റെ കണ്ണിലെ കരടായി മാറി . പ്രതിവിപ്ലവകാരികളെ സഹായിച്ചവൻ കരടാവാതെ തരമില്ലല്ലോ ..!
അദ്ദേഹത്തിന്റെ ജോലി നഷ്ടമാക്കിയും പുസ്തകങ്ങൾ നിരോധിച്ചും സർക്കാർ പ്രതികാരം ചെയ്തു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് തടവിലിട്ടു.
എന്തിന് അദ്ദേഹത്തിന്റെ ഭാര്യ പോലും വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ടു . ലിയു സിയാബോയും അദ്ദേഹത്തിന്റെ ഭാര്യയും  നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പലകുറി അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തിയിട്ടുണ്ട്.
രാജ്യം വിട്ട് പോവാൻ പോവാൻ പോലും അദ്ദേഹത്തെ ചൈന അനുവദിച്ചില്ല. തടവറയിലെ വാർത്തകൾ പോലും സെൻസർ ചെയ്താണ് പുറത്ത് വിട്ടിരുന്നത് എന്നതിനാൽ ‘ എഴുത്തുകാരന്റെ കൈ ‘ നേരിട്ട  ക്രൂരതയുടെ ആക്കവും ആളവും തിട്ടപ്പെടുത്തിയെടുക്കുക ശ്രമകരമാണ് . എന്തായാലും ആ ക്രൂരതകളെല്ലാം നമ്മുടെ ചിന്തകൾക്ക് അപ്പുറമായിരിക്കണം . അതുറപ്പാണ്. സോവിയറ്റിന്റെ പതനശേഷം പുറത്ത് വന്ന രേഖകളിൽ നിന്ന് ഗുലാഗിനെയും മറ്റ് പീഡന കേന്ദ്രങ്ങളെയും അറിഞ്ഞ ലോകത്തിന് കമ്മ്യൂണിസ്റ്റ് തടവറകളുടെ ക്രൂരതയുടെ ആഴത്തെ പറ്റി ഊഹിക്കാവുന്നതല്ലേയുള്ളു.
എന്തായാലും  ലിയു ഇപ്പോൾ ചൈനീസ് തടവറയിൽ നിന്നും , ഇഹ ലോകത്ത് നിന്നും തന്നെ സ്വതന്ത്രനായിരിക്കുന്നു .’കണ്ടു പിടിക്കാൻ വൈകിപ്പോയ
ലിവർ ക്യാൻസർ ‘ മരണത്തിന് കാരണമായി എന്നാണ് ആ മരണത്തിന് ചൈന നൽകിയ വിശദീകരണം .
കണ്ടുപിടിക്കാൻ വൈകിയതാണോ വൈകിപ്പിച്ചതാണോ എന്നത് സംശയമാണ് . പക്ഷെ  വിദേശ ചികിത്സക്ക് അനുവാദം നൽകാതെ ആ സാധുവിനെ മരണത്തിന് എറിഞ്ഞു കൊടുക്കുകയായിരുന്നു എന്നതിൽ ആർക്കും സംശയമുണ്ടാവാൻ ഇടയില്ല. വിദേശയാത്രക്ക് ശരീരം സജ്ജമാണ് എന്ന് വിദേശ ഡോക്ടർമാർ പറഞ്ഞപ്പോൾ ചൈനീസ്  ഡോക്ടർമാർ സജ്ജമല്ലെന്ന് തിരിച്ചു പറഞ്ഞതാണ് വിദേശ ചികിത്സ നിഷേധിക്കാൻ സർക്കാർ പറഞ്ഞ കാരണം.
ഇങ്ങനെയൊക്കെ കൊന്നിട്ടും ചൈനീസ് പ്രതികാരം അവസാനിച്ചില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ലിയുവിനു വേണ്ടി പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് ചൈന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും അവസ്ഥ ഇതുതന്നെ ട്വിറ്റർ ന് സമാനമായ  ചൈനീസ്
സോഷ്യൽ മീഡിയയിൽ RIP എന്നെഴുതുന്നതിന് പോലും സെൻസർ സോഫ്റ്റ വെയർ അനുവദിക്കുന്നില്ല
സിയാബോ എന്ന പേര് ഏത് വിധത്തിൽ എഴുതിയാലും നിമിഷങ്ങൾ കൊണ്ട് മായ്ക്കപ്പെടുന്നു .എന്തിന് മെഴുകുതിരി ഇമോജി പോലും  ചൈനീസ് ട്വിറ്ററിൽ നിന്ന് മായ്ക്കപ്പെടുന്നു.
ചൈനീസ് സർച്ച് എഞ്ചിനിൽ അ എങ്ങനെ തിരഞ്ഞാലും കഴിഞ്ഞ ഫെബ്രുവരി തൊട്ടിങ്ങോട്ട് സിയാബോവെക്കുറിച്ച് വാർത്തകളേയില്ല.   ഒരു വിധത്തിലും മരിച്ച മഹാപുരുഷന് യാത്രാമൊഴി നേരാൻ പൗരന്മാർക്ക് സാധിക്കരുത് എന്ന തിട്ടൂരത്തിന്റെ കാഠിന്യം നോക്കണേ..
ഇനി ചൈനീസ് പത്രങ്ങളിലേക്ക് വന്നാൽ, സിയാബോയുടെ യുടെ വിയോഗം വാർത്ത പോലുമായില്ല എന്ന് വേണം പറയാൻ.  വാർത്ത വന്ന  സിൻഹുവയുടേയും  സിസി ടിവി ന്യൂസിന്റെയും ഇംഗ്ലീഷ്  സൈറ്റുകളിൽ  ‘ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ച കുറ്റവാളി ‘ എന്ന വിശേഷണത്തോടെയാണ് സിയാബോയുടെ വിയോഗം വാർത്തയായത്.  കമ്മി പത്രം   ഗ്ളോബൽ ടൈംസിൽ ൽ ആവട്ടെ ” വഴിപിഴക്കപ്പെട്ട ഇര ”  എന്നായിരുന്നു വിശേഷണം .
അല്ലെങ്കിലും .

തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരും പറയുന്നവരും എല്ലാം പൊതു ശത്രുക്കളും , ഫാസിസ്റ്റുകളും മുതലാളിതത്വത്തിന്റെ കൂലിയെഴുത്തുകാരും ഇന്ത്യയിലാണെങ്കിൽ സംഘപരിവാറുകാരും എന്നിങ്ങനെയൊക്കെ തരം തിരിക്കലാണല്ലോ കമ്മി  ശീലം .കമ്മ്യൂണിസ്റ്റ്
രാജ്യമാണെങ്കിൽ  ഇതിൽ നിന്നും കുറച്ചുകൂടെ കടന്ന് ,തടവറയിലാവുകയും അവിടെ വച്ച് പീഡനങ്ങൾക് വിധേയരായി കൊല്ലപ്പെടുകയും ചെയ്യും.
കമ്മ്യൂണിസം ആധിപത്യം സ്ഥാപിച്ച എല്ലായിടത്തും നടന്നിട്ടുള്ള ഒരു പൊതു പാറ്റേണാണിത്. അത് സോവിയറ്റായാലും , ഉത്തര കൊറിയ ആയാലും , കംബോഡിയ ആയാലും ക്യൂബ ആയാലും അതങ്ങനെ തന്നെ.സോവിയറ്റിൽ എങ്ങനെ എഴുതണം എന്തെഴുതണം എന്നെല്ലാം തിട്ടപ്പെടുത്താൻ ഗോസ്കോമിസ്ദാറ്റ് എന്ന ഒരു വിഭാഗത്തെ തന്നെ പാർട്ടി ഒരുക്കിയിരുന്നത് ചരിത്രമാണല്ലൊ.
അതവിടെ നിൽക്കട്ട . തടവറയിൽ വച്ച് നോബൽ നേടിയ മറ്റൊരാൾ കൂടെ ഉണ്ട് അത് പറയാതെ പോവുക ഉചിതമാവില്ല. കമ്മ്യൂണിസത്തേപ്പോലെ സമാഗ്രാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്ന  നാസി – ജർമ്മനിയുടെ  തടവറയിൽ വച്ചായിരുന്നു അത് സംഭവിച്ചത്. കാൾ വോൺ ഒസിയെറ്റ്സ്കി ക്ക് ഹിറ്റ്ലറുടെ കോൺസൻട്രേഷൻ  ക്യാമ്പിലെ തടവിൽ കഴിയവേയാണ് നോബൽ ലഭിക്കുന്നത് . പിന്നീട് അദ്ദേഹം ആ ക്യാമ്പിൽ വച്ച് തന്നെ കൊല്ലപ്പെടുകയുണ്ടായി
എവിടെയോ എന്തോ സമാനത തോന്നുന്നില്ലെ? തോന്നലല്ല . സമാനതയുണ്ട് , കമ്മ്യൂണിസത്തിനും ഫാസിസത്തിനുമുള്ള അതേ സമാനത. കാൾ വോൺ ഒസിയെറ്റ്സ്കി  കൊല്ലപ്പെട്ടത് പോലെ ഇപ്പോൾ ലിയു സിയാബോയും കൊല്ലപ്പെട്ടിരിക്കുന്നു. സിയാബോ  ഉയർത്തിയ മനുഷ്യാവകാശങ്ങളും  വിവിധ പാർട്ടി ജനാധിപത്യവും ഇന്നും ചൈനക്ക് അന്യമായ് തന്നെ നിലനിൽക്കുന്നു.
അപ്പോഴും അധികാരം കയ്യാളാൻ വേണ്ടി മാത്രം വാഗ്ദാനങ്ങൾ നൽകുന്ന കമ്മ്യൂണിസം  2010 നോർവേ നോബൽ സമ്മാനവേളയിൽ ഒഴിച്ചു വച്ച
ആ കസേരയില്ലെ..? ലേഖനത്തിൽ ആദ്യം സൂചിപ്പിച്ച ആ ഇരിപ്പിടം . അതിനെ  നോക്കി, ലിയുവിന്റെ ഓർമ്മകളെ അയവിറക്കി ലോകം പറയുന്നുണ്ട്.
ആ ഇരിപ്പിടം  ഒഴിഞ്ഞ് കിടക്കുകയല്ല കമ്മ്യൂണിസത്തിന്റെ  അർത്ഥശൂന്യതകൾ  കൊണ്ട്  അത്  നിറഞ്ഞിരിക്കുകയാണ്  .

243 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close