ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയുന്ന രാമലീലയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. പുതിയ സാഹചര്യത്തിനനുസരിച്ച് ഒരുക്കിയ ടീസര്‍ സംവിധായകന് അരുണ്‍ ഗോപിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
‘തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാണെന്ന്’ എന്ന് മുകേഷിന്റെ കഥാപാത്രം പറയുമ്പോള്‍ ‘പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളതു പോലെ’ എന്നാണ് ദിലീപിന്റെ കഥാപാത്രം പറയുന്നത്.
സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് നായിക. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല.