കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ കൈവശമുണ്ടെന്നുമുള്ള പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ വാദം കണക്കിലെടുത്തു കൊണ്ടാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണും യഥാര്‍ത്ഥ മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ദിലീപിന് ജാമ്യം നല്കിയാല് കേസന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്.