ന്യൂഡല്‍ഹി: പുതിയ വാര്ത്താസംസ്കാരത്തിനൊപ്പം നടക്കാന്‍ ഒടുവില്‍ ദൂരദര്‍ശനും തയ്യാറാകുന്നു. പ്രക്ഷേപണം ആരംഭിച്ചിട്ട് അറുപതാണ്ട് തികയാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ദൂരദര്‍ശനെ അടിമുടി പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ആദ്യപടിയെന്നോണം ലോഗോ മാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്.
1959 മുതലാണ് കണ്ണിന്റെ മാതൃകയിലുള്ള ലോഗോ ദൂരദശന് ഉപയോഗിക്കാന്‍ തുടങ്ങിയത്.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പുതിയ ലോഗോ പുതിയ തലമുറയെക്കൂടി ഉദ്ദേശിച്ചുള്ളതായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടി വ്യക്തമാക്കി. നിലവില്‍ ദൂരദര്‍ശന്റെ കീഴില്‍ വിവിധ പ്രാദേശിക ഭാഷകളിലേത് അടക്കം 23 ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളേയും യുവാള്ക്കുമായി പുതിയൊരു ചാനലും അണിയറയില്‍ തയ്യാറായിവരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദൂരദര്‍ശന്റെ വരുമാനം 827 കോടി രൂപയായിരുന്നു.