NewsMovieEntertainment

കടംനിറഞ്ഞവരുടെ കഥയുമായി കടംകഥ നാളെ എത്തും

കയ്യില്‍ കാശില്ലത്തവരുടെ കഥയുമായി വിനയ് ഫോര്‍ട്ടും ജോജുവും നാളെ എത്തും. കടം കയറി മുടിഞ്ഞ അവസ്ഥ. കടം ഉള്ളവരുടെയും കാശില്ലാത്തവരുടെയും കഥയുമായി എത്തുന്ന കടംകഥ സെന്തില്‍ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ട്രെയിലറിലൂടെയും ടീസറിലൂടെയും ഗാനങ്ങളിലൂടെയും ഇതിനോടകം ചിത്രം ശ്രദ്ധനേടി കഴിഞ്ഞു. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

രണ്‍ജി പണിക്കര്‍, സൈജു കുറപ്പ്, റോഷന്‍ മാത്യു, നന്ദു, ഹരീഷ് കണാരന്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കഥയും തിരക്കഥയും ഫിലിപ് സിജിയാണ്. നിര്‍മാണം സാദ്ദിഖ് അലി. സൂരജ് ഇഎസ് ചിത്രസംയോജനം.

കൈതപ്രം, സന്തോഷ് വര്‍മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി. ഷിബു സുശീലനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.

29 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close