ന്യൂഡൽഹി : തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനം സംബന്ധിച്ച് ചർച്ചകൾ ഊർജിതമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച . അണ്ണാ ഡിഎംകെയിലെ പനീർശെൽവം-പളനിസ്വാമി വിഭാഗങ്ങൾ ലയിച്ച് എൻഡിഎയുടെ ഭാഗമാകാനാണ് സാധ്യത.
വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾക്കു തയാറാണെന്നു പനീർശെൽവം കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനു പിന്നാലെ അണ്ണാ ഡിഎംകെ ലയനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പളനിസ്വാമിയും വ്യക്തമാക്കിയിരുന്നു.