തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സമരം. അഞ്ച് എംഎൽഎമാരാണ് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.
വിഷയത്തെ ചൊല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും. അതേസമയം, മന്ത്രിക്കെതിരായ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്ത്രിയുടെ ഭാഗം കേൾക്കാതെയായിരുന്നു ഹൈക്കോടതി ഉത്തരവ് എന്നാണ് സർക്കാർ വാദം.