ന്യൂഡൽഹി : മുത്വലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി തീരുമാനം .സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റേതാണ് വിധി . ഭൂരിപക്ഷം ജഡ്ജിമാരുടെ അഭിപ്രായം പരിഗണിച്ചാണ് വിധി പ്രസ്താവം .
ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ , ജസ്റ്റിസ് നസീർ എന്നിവർ ഭരണഘടന വിരുദ്ധമല്ലെന്ന് വിധിച്ചപ്പോൾ ജസ്റ്റിസ് നരിമാൻ, ലളിത് , കുര്യൻ എന്നിവർ ഭരണഘടന വിരുദ്ധമാണെന്ന് വിധി പ്രഖ്യാപിച്ചു.
ഇസ്ളാമിക രാജ്യങ്ങൾ മുത്വലാഖ് നിരോധിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യക്ക് എന്താണ് പ്രശ്നമെന്നുള്ള ചോദ്യവും ഭരണഘടന ബഞ്ച് മുന്നോട്ടു വച്ചു. ആറുമാസത്തിനകം നിയമ നിർമ്മാണം നടത്തണമെന്ന് കോടതി പാർലമെന്റിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയകക്ഷികൾ രാഷ്ട്രീയം മാറ്റി വച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.