ചെന്നൈ: തമിഴ്നാട്ടിൽ എടപ്പാടി പളനിസ്വാമിക്കുളള പിന്തുണ പിൻവലിച്ച 19 എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിക്ക് ശുപാർശ ചെയ്തത്.
ഇത് സംബന്ധിച്ച ശുപാർശ കത്ത് സർക്കാർ ചീഫ് വിപ്പ് സ്പീക്കർക്ക് കൈമാറി.
പളനി സ്വാമി പക്ഷവും പനീർശെൽവം പക്ഷവും ഒരുമിച്ചതിന് പിന്നാലെയാണ് ടിടിവി ദിനകരന്റെ ഒപ്പമുളള 19 എംഎൽഎമാർ സർക്കാരിനുളള പിന്തുണ പിൻവലിച്ചത്.