ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ ചതുപ്പിൽ നിന്ന് കരക്കെത്തിച്ച ആന വീണ്ടും ഇടഞ്ഞു. സമീപത്തെ ഒരു വീട് തകർത്തു. മയക്കുവെടി സംഘം സ്ഥലത്തെത്തി. ആനയെ മയക്കുവെടി വച്ച് തളച്ചു.
പുലര്‍ച്ചെ തൃക്കാക്കര അമ്പലത്തില്‍ നിന്നും ആലപ്പുഴയിലേക്ക് ലോറിയില്‍ കൊണ്ടുവരുന്നതിന് ഇടയിലാണ് മുല്ലക്കല്‍ ബാലകൃഷന് എന്ന ആന ഇടഞ്ഞത്. ലോറിയില്‍ നിന്നും ഇറങ്ങി ഇടഞ്ഞു ഓടിയ ആന ഒരു ഓട്ടോറിക്ഷയും വീടിന്റെ മതിലും തകര്‍ത്തു കിലോമീറ്റരോളം പാഞ്ഞു. ഒടുവില്‍ ആനയെ കണ്ടെത്തിയത് അനന്തന്‍കരി പാടത്തെ ചെളിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നെ പ്രാര്‍ത്ഥനയുടെയും രക്ഷാ പ്രവര്‍ത്തനത്തിന്റെയും ഒരു പകല്‍ . പിന്നീട് വൈകുന്നേരത്തോടെ 17 മണിക്കൂറിന് ശേഷമാണ് ആനയെ ചതുപ്പിൽ നിന്ന് കരക്കെത്തിച്ചത്.