കോട്ടയം: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിജയദശമി ദിനം വരെ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ നടക്കുന്ന ദേശീയ സംഗീത നൃത്തോത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും പങ്കെടുക്കും.
നവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്രാങ്കണത്തിലെ കലാമണ്ഡപത്തിൽ വിജയദശമി നാൾ വരെ നിരവധി കലാപരിപാടികൾ അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ സംഗീത നൃത്തോത്സവത്തിൽ രാജ്യത്ത് തന്നെ പ്രഗൽഭരായ കലാകാരൻമരും കലാകാരികളും പങ്കെടുക്കും.
വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിൽ 25,000 ൽപരം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും.