ടോക്കിയോ: കൊടുങ്കാറ്റില്‍പെട്ട് ഫിലിപ്പീന്‍സ് ചരക്കു കപ്പല്‍ മുങ്ങി.ഇതില്‍ ഉണ്ടായിരുന്ന 11 ഇന്ത്യന്‍ ജീവനക്കാരെ കാണാതായി.
കപ്പല്‍ മുങ്ങിയ വിവരം ജപ്പാന് കോസ്റ്റ് ഗാര്‍ഡാണ് അറിയിച്ചത്.എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്.ഹോങ്കോങ്ങില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലിന് 33,205 ടണ്‍ ഭാരമാണ് ഉണ്ടായിരുന്നത്.
26 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇതില്‍ 15 പേരെ രക്ഷിക്കാനായി എന്ന് കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു.രണ്ടു ബോട്ടുകളും മൂന്ന് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.