കാബൂൾ : അഫ്ഗാനിൽ താലിബാൻ ആക്രമണം . ദേശീയ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഭീകരർ കാർ ബോംബ് സ്ഫോടനവും ചാവേർ ആക്രമണവും നടത്തിയതിൽ 32 പേർ കൊല്ലപ്പെട്ടു . ഇരുനൂറോളം പേർക്ക് പരിക്കേറ്റു.
പൊലീസ് ട്രെയിനിംഗ് സെന്ററിനു സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ ഭീകരർ പിന്നീട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറുകയായിരുന്നു . പൊലീസും ഭീകരരും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
റ്വീടുകൾ ഉള്ള മേഖലയിൽ നടന്ന സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.