മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണെന്നും, ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കാനാകും എന്നാണ് വിശ്വാസമെന്നും ജിത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
‘സം ലൈസ് കാന്‍ ബി ഡെഡ്ലി’ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ആദി എന്നു തന്നെയാണ് പ്രണവിന്റെ പേര്.
സിദ്ദിഖ്, ലെന, അനുശ്രീ, അതിഥി രവി, ജഗ്പതി ബാബു, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്, നോബി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.