മനില : ആസിയാൻ സമ്മേളനത്തിലും,പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാൻ നരേന്ദ്ര മോദി ഇന്ന് മനിലയിലേക്ക് തിരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളും ഇന്നു ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ എത്തും .നാളെയാണ് ആസിയാൻ സമ്മേളനം ആരംഭിക്കുക.
ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുൾപ്പെടെ തെക്കുകിഴക്കേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളാകും പ്രധാന ചർച്ചാ വിഷയങ്ങൾ.
സമ്മേളനത്തിനിടെ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേർട്ടുമായും,യു എസ് പ്രസിഡന്റ് ട്രമ്പുമായും മോദി ചർച്ച നടത്തിയേക്കും.
ഫിലിപ്പീൻസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം ഫിലിപ്പീൻസിലുണ്ടാകും