ഗോവ: ഗോവ അന്താഷ്ട്ര ചലച്ചിത്രമേളയിൽ പാർവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമയായ ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാർവതിയ്ക്ക് പുരസ്കാരം.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പുരസ്കാരം കേരളത്തിലെ മുഴുവൻ നഴ്സുമാർക്കും സമർപ്പിക്കുന്നുവെന്നും പാർവതി പ്രതികരിച്ചു.