ഏദൻ, രണ്ടു പേർ, മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏദൻ, രണ്ടു പേർ, മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2017, 08:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പതിനാല് ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ രണ്ട് മലയാള ചിത്രങ്ങളുമുണ്ട്.

സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ ആണ് അതിലൊന്ന്. 130 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ. തിരക്കഥ ഹരീഷ്.എസ്സ്.

വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൂടിച്ചേർന്ന ഒരു കാലിഡോസ്കോപ്പുപോലെയാണ് ഏദൻ. സ്നേഹത്തിന്റെയും തിന്മയുടേയും മരണത്തിന്റേയും കാഴ്ചകൾ ഈ ചിത്രം സൃഷ്ടിക്കുന്നു.

ഒരു ജീവൻമരണ നാടകത്തിലൂടെ വൃദ്ധനായ എതിരാളിയോട് പക വീട്ടുന്ന എഴുത്തുകാരൻ. ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തെ ഗ്രാമത്തിലേക്ക് പിതാവിന്റെ മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ പ്രേമത്തിലകപ്പെടുന്ന നഴ്സ്, യേശുവിനെ കണ്ട് മനസാന്തരപ്പെടുന്ന റൗഡി തുടങ്ങിയ പലതരം കഥാപാത്രങ്ങൾ ഏദനിലുണ്ട്.

കഥയ്‌ക്കുള്ളിൽനിന്ന് പുതിയ കഥ വിരിയുന്ന ഇന്ത്യൻ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് ഏദനിൽ സ്വീകരിച്ചിരിക്കുന്നത്. മരണത്തിന്റെ കളി പുരോഗമിക്കുമ്പോൾ ചിത്രം ഓരോ കഥയായി ഇതൾ വിരിയുന്നു.

പ്രേം ശങ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘രണ്ടുപേർ’ ആണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം.

110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ നരേന്ദർ രാമാനുജനാണ്. നിർമ്മാണം അരുൺകുമാർ. കെ.എസ്സ്.

അഞ്ച് വർഷമായി തുടർന്നുവരുന്ന ബന്ധത്തിൽ നിന്നുള്ള അവിചാരിതവും വിശദീകരണം ലഭിക്കാതെയുമുള്ള വേർപിരിയലിൽ അസ്വസ്ഥനായ നായകനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഈ പ്രതിസന്ധി മറികടക്കാൻ ആ രാത്രി മുഴുവൻ ഒളിക്യാമറയിൽ പകർത്തിവെയ്‌ക്കാൻ അയാൾ തീരുമാനിക്കുന്നു. ഒരു സിനിമ സംവിധായകനാകുക എന്ന ദീർഘകാലത്തെ പൂവണിയാത്ത മോഹത്തിൽനിന്നാണ് ഈ ഉദ്യമത്തിനു വേണ്ട പ്രായോഗികപരിചയം അയാൾക്കുണ്ടാകുന്നത്. തുടർന്ന് ഈ രാത്രിയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

Tags: IFFK 2017
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies