നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാർ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫിഷ്യൽ ഫേസ്ബുക്കിലൂടെ ഇന്ന് രാവിലെ പുറത്തിറക്കിയ പോസ്റ്റർ ഇതിനോടകം രണ്ട് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.
പേര് കൊണ്ട് തന്നെ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തിൽ രൂപേഷ് പീതാംബരനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൂപേഷിന് പുറമെ ഡോ.റോണി, രാജീവ് പിള്ള, സുദേവ് നായര്‍, അനു മോഹൻ, എന്നിവര്‍ അങ്കരാജ്യത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ആനന്ദം സിനിമയിലൂടേ ശ്രദ്ധേയ ആയ വിനീതാ കോശി, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.
Ankarajyathe Jimmanmar Motion Poster
Here it is Our official Motion poster.#Jimmanmar_On_The_Way
Posted by Ankarajyathe Jimmanmar on Saturday, January 13, 2018
സമൂഹ മാദ്ധ്യമങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകന് വൈഷ്ണവ് ഗിരീഷ് മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ഒഎസ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്.
ഡി ക്യു ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാന് സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയിരുന്ന ജിക്കു ജേക്കബ് പീറ്റര്‍ ആണ് നിര്‍വഹിക്കുന്നത്.
ചിത്രീകരണം പൂർത്തിയായ അങ്കരാജ്യത്തെ ജിമ്മൻമാർ ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.