കോഴിക്കോട്: വെളളിമാട് കുന്നിലെ ഹൈട്ടെക്ക് എടിഎം കവര്‍ച്ച പ്രതികളെ തിരിച്ചറിയാനാകാതെ പോലീസ്.
എടിഎം മെഷീനില്‍ ക്യാമറഉപകരണങ്ങള് സ്ഥാപിച്ചാണ് കവര്‍ച്ച നടത്തിയത്.രണ്ട് പേര് എടിഎം മെഷീനില്‍ കൃത്രിമം നടത്തുന്നതും പിന് നമ്പര്‍ ചോര്‍ത്തുന്നതിനായി ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ പ്രതികളുടെ മുഖം വ്യക്തമാകാത്തതാണ് പോലീസിനെ കുഴക്കുന്നത്. കോഴിക്കോട് നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ കാര്‍ഡുകള്‍ കോയമ്പത്തൂരില്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചതായി കോഴിക്കോട് ഡിസിപി മെറിന് ജോസഫ് വ്യക്തമാക്കി.
കൂടുതല്‍ ഉപഭോക്താക്കള്‍ കവര്‍ച്ചയ്ക്ക് ഇരയായതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമം നടന്ന എടിഎം ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് പിന് നമ്പര്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
നിലവില്‍ ചേവായൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും എടിഎം സന്ദര്‍ശിച്ച് തെളിവെടുത്തിട്ടിട്ടുണ്ട്.