ആലപ്പുഴ:പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാട്ടില് ആയിരങ്ങളുടെ വീരോചിത യാത്രാമൊഴി .
പൂര്‍ണ സൈനിക ബഹുമതികളോടെയാണ് രാഷ്ട്രത്തിന്റെ വീരപുത്രന്റെ ഭൗതിക ശരീരം പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ സംസ്കരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുവില്‍ പാക് അക്രമത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന് സാം എബ്രഹാമിന്റെ ഭൗതിക ദേഹം രാവിലെ ഒന്‍പതു മുപ്പതോടെ ആണ് ജന്മനാടായ മാവേലിക്കരയില്‍ എത്തിച്ചത്.
ആദ്യം മാതൃ വിദ്യാലയമായ പുന്നമൂട് ഹോഡ്ജസ് സ്കൂളില്‍ ഭൗതിക ദേഹം പൊതു ദര്‍ശനത്തിന് വെച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള ആയിരങ്ങള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വാഹനങ്ങളുടെയും, ആളുകളുടെയും അകമ്പടിയോടെ വിലാപയാത്രയായി സ്വവസതിയിലേക്ക്. ഭൗതിക ദേഹംവീട്ടില് എത്തിയപ്പോള്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി
ഉച്ചയ്ക്ക് രണ്ടു മണിയോടെ സൈന്യത്തിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഭൗതിക ദേഹം പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് എത്തിയപ്പോള്‍ പരിസരം ജനനിബിഡമായി.
പള്ളിയിലെ മത പരമായ ചടങ്ങുകള്‍ക്കു ശേഷം സൈന്യത്തിന്റെ പൂര്‍ണ ബഹുമതികളോടെ സാം അബ്രഹാമിന്റെ ഭൗതികദേഹം സംസ്കരിച്ചു