പാലക്കാട്: പാലക്കാട് കല്ലടിക്കോട് കരിമ്പയില്‍ സ്വകാര്യബസ്സ് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. കാഞ്ഞിരപ്പുഴ അമ്പംകുന്ന് സ്വദേശി ദീപുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
മീന്‍വല്ലം മൂന്നേക്കറില്‍ നിന്നും വരികയായിരുന്ന ജുവൈരിയ എന്ന ബസ്സ് ചെമ്പന്ത്തട്ടയില് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.