ആലപ്പുഴ: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ തിരച്ചു നല്കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ആലപ്പുഴ ചങ്ങംകരി സ്വദേശി ലൂസപ്പന് തോമസാണ് പണം അടങ്ങിയ ബാഗ് പോലീസിന്റെ സാന്നിധ്യത്തില്‍ തിരിച്ചു നല്‍കിയത്.
ആലപ്പുഴ തകഴിയില്‍ നിന്നും എടത്വയിലേക്ക് പോകും വഴി ആയിരുന്നു കരുമാടി സ്വദേശിനിയായ ഗീത കുമാരിയുടെ ബാഗ് നഷ്ടമായത്. ഒരു ലക്ഷം രൂപ ആയിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. കൂടാതെ മൊബൈല്‍ ഫോണും വിവിധ രേഖകളും ഉണ്ടായിരുന്നു. ഏറെ ദൂരം യാത്ര ചെയ്തതിനു ശേഷമാണ് ബാഗ് നഷ്ടപെട്ട വിവരം അറിയുന്നത്.
ഈ സമയത്താണ് ഓട്ടോ റിക്ഷ തൊഴിലാളി ആയ ലൂസപ്പന് തോമസ് ഇതുവഴി ഓട്ടം പോകുന്നത്. നടുറോഡില്‍ ബാഗ് കിടക്കുന്നത് കണ്ട് എടുത്തപ്പോഴാണ് അതിനുള്ളില്‍ നിറയെ പണമാണെന്ന് അറിഞ്ഞത്. ബാഗില്‍ ഉണ്ടായിരുന്ന ഫോണില്‍ നിന്നും ഉടമയെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് എടത്വ എസ് ഐയുടെ സനിധ്യത്തില്‍ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഈ കാലത്ത് കളഞ്ഞു കിട്ടിയ പണം തിരിച്ചു നല്കിയ ലൂസപ്പന് തോമസിന്റെ പ്രവര്‍ത്തിയ്ക്ക് നാട്ടില്‍ അനുമോദന പ്രവാഹമാണ്.