കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ ഹര്‍ജിയും ഇതിനൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നും തിരുവഞ്ചൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയെ എതിര്‍ത്ത് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയനും കോടതിയെ സമീപിച്ചിട്ടുണ്ട്. സോളാര്‍ കമ്മീഷനിലെ നടപടിക്രമങ്ങളില്‍ തുടക്കം മുതല്‍ പങ്കെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആക്ഷേപം ഗൗരവമേറിയതാണെന്നും ഇവര്‍ ആരോപിക്കുന്നു. അതിനാല്‍ കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ നടപടികളും തടസപ്പെടുത്തരുത് എന്നാണ് ലോയേഴ്സ് യൂണിയന്റെ ആവശ്യം.