കണ്ണൂർ: ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ക്ഷമ ചോദിച്ച് ഡിവൈഎഫ്ഐ മുൻ നേതാവ്. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ മുൻ തലശേരി കൗൺസിലർ സിഒടി നസീറാണ് ക്ഷമ ചോദിച്ചത്.
തലശ്ശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീർ ഉമ്മൻചാണ്ടിയെ കണ്ട് ക്ഷമ ചോദിച്ചത്.
സിപിഎം തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സോളാർ സമരത്തിനോട് അനുബന്ധിച്ച് 2013 ഒക്ടോബർ 27നാണ് കല്ലേറ് നടന്നത്. ഈ കേസിലെ പ്രതിയാണ് നസീർ.