തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയിലെ നിയമനത്തില്‍ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളവും കന്നഡയും ഒഴിവാക്കിയ നടപടി റെയില്‍വെ പിന്‍വലിച്ചു. പ്രാദേശിക ഭാഷകളായ തമിഴിനും തെലുങ്കിനുമൊപ്പം മലയാളത്തിലും കന്നടയിലും ചോദ്യം നല്‍കും. മുന്‍പ് നാല് ഭാഷകളിലും ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മലയാളവും കന്നടയും ഒഴിവാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്സൈറ്റ് പരിഷ്കരിച്ചിട്ടുണ്ട്. മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തിരുത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. എല്ലാ കാറ്റഗറികളിലും അപേക്ഷിക്കാനുളള പ്രായപരിധി രണ്ടുവര്‍ഷംകൂടി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 12 വരെ അപേക്ഷ സ്വീകരിക്കും.