കൊച്ചി: ലഹരിമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി. മദ്യത്തേക്കാള്‍ അപകടകരമായ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം.
ലഹരി ഉപയോഗിച്ചവരെ പിടികൂടാന്‍ ഡ്രഗ് ഡിറ്റക്റ്റിങ് മെഷീനുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കണം. ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് രണ്ട് മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ തൗഫീഖ് അഹമ്മദ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.