ലക്നൗ : വ്യാപാര, വ്യവസായ സാധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നിട്ട് യോഗി ആദിത്യനാഥ് സർക്കാർ.സംസ്ഥാനത്തെ ആദ്യ നിക്ഷേപക സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യദിനത്തിൽ 4.28 ലക്ഷം കോടി രൂപയുടെ 1,045 കരാറുകൾ ഒപ്പിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
വിവിധ മേഖലകളിലായി അഞ്ചു വർഷത്തിനുള്ളിൽ യുപിയിൽ 35,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രഖ്യാപിച്ചു. അടുത്ത മൂന്നു വർഷത്തിനകം ജിയോ 10,000 കോടിയുടെ കൂടി നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രസ്താവിച്ചു.
വൻ കോർപറേറ്റുകൾ, വ്യവസായികൾ, 18 കേന്ദ്രമന്ത്രിമാർ, 100 പ്രഭാഷകർ തുടങ്ങിയവരുൾപ്പെടെ 5000 പേരാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുക.ദ്വിദിന സമ്മേളനത്തിൽ 30 സെഷനുകളാണുള്ളത്.