കാസര്‍കോട്: കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വക്കേറ്റ് ബി.എം ജമാലിന്റെ കാസര്‍കോട്ടെ വസതിയിൽ വിജിലൻസ് പരിശോധന.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
തിരുവക്കോളിയിലെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പരിശോധന നടത്തുന്നത്.
ജമാലിന്റെ സ്വന്തം വസതിയിലും സമീപത്തെ കുടുംബ വീട്ടിലും, ഔട്ട് ഹൗസിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ സംസ്ഥന വഖഫ് ബോര്‍ഡ് അംഗവുമായിരുന്നു ജമാല്‍.