പത്തനംതിട്ട: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും മുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി സി തോമസ്. ചെങ്ങന്നൂരിലെ എന്‍ഡിഎ വിജയം കേരളത്തിലെ നാഴികകല്ലാവും. എല്‍ഡിഎഫ് ഭരണം കൊണ്ട് പൊറുതി മുട്ടിയ വോട്ടര്‍മാര്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ കാത്തിരിക്കുകയാണ്.
എന്‍ഡിഎ മുന്നണി ശക്തിപ്പെടുത്തണം എന്ന അഭിപ്രായമാണ് ബിഡിജെഎസിനുള്ളത് എന്നാണ് മനസ്സിലാക്കാനായത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളത് അടിയന്തിരമായി പറഞ്ഞുതീര്‍ക്കും. എന്‍ഡിഎ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.