തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന സമയത്ത് കെഎസ്ആർടിസിയിൽ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഓഖി ദുരന്തത്തിൽ സംസ്ഥാനത്ത് കാണാതായത് 91 പേരെയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. 52 പേർ ദുരന്തത്തിൽ മരണപ്പെട്ടു. ധനസഹായ നടപടികൾ പൂർത്തിയായി വരുന്നതായും മന്ത്രി സഭയിൽ പറഞ്ഞു.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് 102 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 12പേർ തമിഴ്നാട് സ്വദേശികളും ഓഖിയ്ക്ക് മാസങ്ങൾക്കു മുൻപ് കാണാതായവരാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.